ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ് മാസത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ബൊമ്മസാന്ദ്രയ്ക്കും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്ന യെല്ലോ ലൈൻ നിലവിൽ 19 കിലോമീറ്ററിലാണ്. ഡ്രൈവറില്ലാ മെട്രോ റെയിൽ സർവീസ് എന്നതാണ് യെല്ലോ ലൈനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിക്കുന്നത്. ജനുവരി മാസത്തിൽ ആദ്യത്തെ ഡ്രൈവർ രഹിത ട്രെയിൻ ബെംഗളൂരുവിൽ എത്തിയിരുന്നു.
മൂന്നു ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ യെല്ലോ ലൈനിൽ സർവീസ് നടത്തുക. 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. 2024 മാർച്ച് 7-ന്, ബിഎംആർസിഎൽ യെല്ലോ ലൈനിൽ (ബൊമ്മസാന്ദ്ര – ആർവി റോഡ്) സ്ലോ ട്രയൽ റൺ ആരംഭിച്ചിരുന്നു. 2021ൽ പ്രവർത്തനം ആരംഭിക്കാനിരുന്ന യെല്ലോ ലൈൻ സർവീസ് കോവിഡ്, വ്യാപാര നിയന്ത്രണങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ വൈകുകയായിരുന്നു.
ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങി ഏറ്റവും കൂടുതൽ ഐടി കമ്പനികളും കാമ്പസുകളുമുള്ള റൂട്ടിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇൻഫോസിസ്, ബയോകോൺ, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയവയിലെ ജീവനക്കാർക്കും ട്രെയിൻ സർവീസ് ആശ്വാസമാകും. യെല്ലോ ലൈനിൽ 16 സ്റ്റേഷനുകളാണ് ആകെയുള്ളത്. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹുസ്കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്രയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷൻ എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru metro yellow line service to launch by may
ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…
കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…