ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ തല്ലിതകർത്തു. 15 കാറുകളും 3 ഗുഡ്സ് ഓട്ടോകളുമാണ് തകർത്തത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വടിയും കല്ലും ഉപയോഗിച്ച് സംഘം തല്ലി തകർക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 3 പേരെ ബൊമ്മനഹള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പാർക്കിങ് സംബന്ധിച്ച തർക്കത്തിനിടെ മദ്യലഹരിയിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
SUMMARY: 18 vehicles vandalized over parking dispute in Bengaluru’s Hongasandra