ബെംഗളൂരു: ഉത്തരാഖണ്ഡിലെ ചമോലിയിൽ ബെംഗളൂരു സ്വദേശിനിയുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ശ്വേത സേനാപതിയാണ് (40) മരിച്ചത്. ബന്ധുവായ സന്തോഷ് കുമാർ സേനാപതിക്കും, മറ്റൊരാൾക്കുമൊപ്പം ചമോലിയിലെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശ്വേതയെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം കത്തിച്ചതായിരിക്കാമെന്ന് പോലീസ് പറഞ്ഞു. കാറിനടുത്ത് നിന്ന് വിഷക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസത്തിലേറെയായി ശ്വേതയും മറ്റു രണ്ട് പേരും ഹോംസ്റ്റേയിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവതിയെ കാണാതായത്.
തുടർന്ന് സന്തോഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ കാണാതായതായി ചമോലി പോലീസ് സൂപ്രണ്ട് (എസ്പി) സർവേഷ് പൻവാർ പറഞ്ഞു. ഇയാളുടെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണ്. കേസന്വേഷിക്കാൻ ഒന്നിലധികം ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: MURDER | BENGALURU
SUMMARY: Bengaluru woman, 40, living in Chamoli homestay found murdered in burnt car
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.…
കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.…