ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. താപനില 28 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ജൂലൈയിൽ സാധാരണ പെയ്യുന്നതിലും കൂടുതൽ മഴ പെയ്യാനാണ് സാധ്യത. മേയിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ ജൂണിൽ മഴയിൽ കുറവുണ്ടായതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
SUMMARY: Bengaluru to receive rainfall this week