‘ദ അമേരിക്ക പാര്‍ട്ടി‘ ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരന്‍ ഇലോൺ മസ്ക്. ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പൗരന്‍മാര്‍ക്ക് സ്വാതന്ത്രം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക്  എക്‌സിൽ കുറിച്ചു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായതിന് പിന്നാലെയാണ് പ്രഖ്യാപനം. രാഷ്ട്രീയ നിരീക്ഷകർ മസ്‌കിന്‍റെ ഈ നീക്കം ഗൗരവത്തോടെയാണ് കാണുന്നത്.

ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതെസമയം പുതിയ പാർട്ടിയുടെ ഭാരവാഹികളടക്കമുള്ള ആളുകളെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

മസ്കിന്റെ ഇലക്ട്രിക് കാർ ബിസിനസ്സിന് വലിയ തിരിച്ചടിയാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ. സർക്കാരിന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കുക എന്ന ഉദ്ദേശ്യമാണ് ബില്ലിനുള്ളത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകൾക്ക് നൽകി വരുന്ന ഇളവുകൾ അവസാനിക്കും. ഇത് മസ്കിന്റെ ഇലക്ട്രിക് കാർ ബിസിനസ്സിനെ വലിയ തിരിച്ചടി നൽകും. മസ്കിന്റെ ശാസ്ത്രീയ പരീക്ഷണ സംരംഭങ്ങളോടും ട്രംപിന് മതിപ്പില്ല

മസ്ക് നേരത്തെ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആദ്യമായി എക്സിൽ പോസ്റ്റ് ഇട്ടപ്പോൾ നിരവധി കമന്റുകൾ ലഭിച്ചിരുന്നു. അവയിലൊരു കമന്റാണ് ഇപ്പോൾ പാർട്ടിയുടെ പേരായി മാറിയിരിക്കുന്നത്. പാർട്ടിക്ക് ‘ദി അമേരിക്ക പാര്‍ട്ടി’ എന്ന് പേരിടാം എന്നായിരുന്നു കമന്റ്. ആ പേര് തന്നെയാണ് മസ്ക് പാർട്ടിക്ക് ഇട്ടിരിക്കുന്നത്.
SUMMARY: Elon Musk announces new political party ‘The America Party’

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു  

കോട്ടയം: എസ്.എച്ച്. മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകിട്ടാണ്  തീപ്പിടിത്തമുണ്ടായത്. ഫാക്ടറി...

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം; ഹാൻഡ് ബ്രേക്ക് മാറി വാഹനം ഉരുണ്ടു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

അ​മ്പൂ​രി: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ട്ടാ​ക്ക​ട കൊ​റ്റം​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ അയ്യായിരം രൂപ പിഴ; ബെംഗളൂരു ജലവിതരണ ബോർഡ്

ബെംഗളൂരു: നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബെംഗളൂരു ജലവിതരണ-മലിനജല...

പാട്ടുജംഗ്ഷൻ കൂട്ടായ്മ സംഗീത സന്ധ്യ 12 ന്

ബെംഗളൂരു: പാട്ടുജംഗ്ഷൻ കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ജൂലായ്‌ 12 ന് വൈകിട്ട് 5...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയിൽ അടുത്ത ദിവസങ്ങളിലും സജീവ മൺസൂൺ സാഹചര്യം തുടരുമെന്ന് ഇന്ത്യൻ...

സാന്ത്വനം അന്നസന്ദ്രപാളയ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സാന്ത്വനം അന്നസന്ദ്രപാളയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...

മൂന്നാര്‍ ടൗണില്‍ ഭൂമി പിളര്‍ന്നു; ഗതാഗത നിയന്ത്രണം, ദേശീയപാത വഴി യാത്ര ഒഴിവാക്കാൻ നിര്‍ദേശം

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയില്‍ വലിയ രീതിയിലുള്ള...

Related Articles

Popular Categories