ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ്; യാത്രാസമയം 15 മണിക്കൂറില്‍ നിന്ന് 11 ആയി കുറയും 

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് പുതിയ ദ്വൈവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. രണ്ട് മാസം മുമ്പ് കമ്മീഷന്‍ ചെയ്ത ആലമാറ്റിക്കും വാണ്ടലിനും ഇടയിലുള്ള 9.6 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനിന്റെ വരവ്. ആഴ്ചയില്‍ രണ്ട് തവണയാണ് സര്‍വീസ്. ജൂണ്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും.

വൈകിട്ട് 6.15ന് ബെംഗളൂരു യശ്വവന്ത്പൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിന്‍ (06577) പിറ്റേദിവസം പുലര്‍ച്ചെ 5.15ന് വിജയപുരയില്‍ എത്തിച്ചേരും. ഞായറാഴ്ചകളിലും ചൊവ്വാഴ്ചകളിലുമാണ് ട്രെയിനിന്റെ മടക്കയാത്ര(06578) . വൈകുന്നേരം 5 മണിക്ക് വിജയപുരയില്‍ നിന്ന് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ച് 4.10ന് ട്രെയിന്‍ യശ്വന്ത്പൂരില്‍ എത്തിച്ചേരുന്നതാണ്.

19 കോച്ചുകളുള്ള ട്രെയിനിന് തുംകുരു, അര്‍സിക്കെരെ, ദാവന്‍ഗരെ, ഹാവേരി, ഗദഗ് ബൈപാസ്, ബദാമി, ബാഗല്‍കോട്ട്, ആലമാട്ടി, ബസവന ബാഗേവാടി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍.

ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മറ്റ് ട്രെയിനുകള്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 15 മണിക്കൂര്‍ സമയം വേണം. എന്നാല്‍ പുതിയ ട്രെയിനിന് വെറും 11 മണിക്കൂര്‍ മാത്രമേ വേണ്ടിവരൂ. ഹുബ്ബള്ളി, ഗഡാഗ് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി സര്‍വീസ് നടത്തുന്നതാണ് യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുന്നത്.
SUMMARY: Bengaluru-Vijayapura train journey now only 11 hours; new train from tomorrow

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories