വീണ്ടും രാജകീയ ജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു; ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം കിരീടം

അഹമ്മദാബാദ്: ഐപിഎൽ‍ കലാശപ്പോരിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് വിജയം. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ  അഞ്ചു വിക്കറ്റു നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ചറി നേടിയ വിരാട് കോലി, അർഷദ് ഖാന്റെ 18–ാം ഓവറിലെ അവസാന രണ്ടു പന്തുകൾ സിക്സും ഫോറും പായിച്ചാണ് ആർസിബിയുടെ വിജയമാഘോഷിച്ചത്.

ഓപ്പണറായി ഇറങ്ങി 42 പന്തുകൾ നേരിട്ട കോലി 75 റൺസുമായി പുറത്താകാതെനിന്നു. വെങ്കിടേഷ് അയ്യർ 16 പന്തിൽ 32 റൺസെടുത്ത് മികച്ച പിന്തുണ നൽകി. മധ്യനിരയിൽ ടിം ഡേവിഡ് (24), ക്യാപ്റ്റൻ രജത് പടിദാർ (15), ജിതേഷ് ശർമ (പുറത്താകാതെ 11) എന്നിവരും റൺസ് നേടി . ദേവ്ദത്ത് പടിക്കൽ (1), ക്രുനാൽ പാണ്ഡ്യ (1) എന്നിവർ നിരാശപ്പെടുത്തി.ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, കഗിസോ റബാഡ, അർഷാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് എടുത്തത്. തകർപ്പൻ അർധസെഞ്ചുറി നേടിയ വാഷിംഗ്ടൺ സുന്ദറിന്റെ (50 നോട്ട് ഔട്ട്) പോരാട്ടമാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചിരുന്നത്. റസിഖ് സലാം മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു.

ബെംഗളൂരുവിനായി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര്‍ കുമാറും ജോഷ് ഹസില്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. ഐപിഎല്ലിൽ തുടർകിരീടമെന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായി രജത് പാട്ടിദാർ മാറി. മഹേന്ദ്ര സിങ് ധോനിയും രോഹിത് ശർമയും ആണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
SUMMARY: IPL; Royal Challengers Bangalore win

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവർഷം ശക്തിപ്രാപിച്ചതോടെ കർണാടകയിൽ വൈറൽ പനിയുടെയും ഇൻഫ്ലുവൻസയുടെയും(ഫ്ലൂ) കേസുകൾ വർധിക്കുന്നതായി...

അറ്റകുറ്റപ്പണികള്‍; ബെംഗളൂരുവിലെ 80-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 21) ബെംഗളൂരുവിലെ...

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12...

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ്...

തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ...

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

Related Articles

Popular Categories