ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമർ ലൈഫ് സിസ്റ്റം (ഡിടിഎൽഎംഎസ്) എന്ന പേരിലാണ് പുതിയ മൊബൈൽ ആപ്പ്.
ഇതിലൂടെ ബെസ്കോമിന്റെ പരിധിയിലുള്ള എട്ട് ജില്ലകളിലായി അഞ്ച് ലക്ഷത്തിലധികം വിതരണ ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ചുള്ള തല്‍സ്ഥിതി അറിയാന്‍ സാധിക്കുമെന്ന് ബെസ്കോം അധികൃതര്‍ അറിയിച്ചു.
SUMMARY: BESCOM launches new mobile app














