Categories: KERALATOP NEWS

കേരളത്തില്‍ ഭാരത് അരി വിതരണം വീണ്ടും; തുടക്കം പാലക്കാട്

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് NCCF ന്റെ നേതൃത്വത്തില്‍ അരി വിതരണം നടക്കുന്നത്. 340 രൂപയ്ക്ക് 10 കിലോ അരിയാണ് വിതരണം ചെയ്യുന്നത്.

കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ‘ഭാരത് അരി’ പുറത്തിറക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രം ഭാരത് അരി വിതരണം ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒന്നാം ഘട്ട വില്‍പന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു. പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണങ്ങളെ തുടര്‍ന്ന് അരിവിതരണം നിര്‍ത്തിവെക്കുകയായിരുന്നു.

ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് പലയിടത്തും ഭാരത് അരി വിതരണം ചെയ്തിരുന്നു. അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകളായിട്ടാണ് ഒന്നാം ഘട്ടത്തില്‍ അരി നല്‍കിയത്. നവംബറില്‍ രണ്ടാം ഘട്ട വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ആരംഭിച്ചിരുന്നു.
<BR>
TAGS : BHARATH RICE
SUMMARY : Bharat rice distribution resumes in Kerala; starts in Palakkad

Savre Digital

Recent Posts

പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ബി​ഐ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…

4 hours ago

‘ജനനായകൻ’ ചോർന്ന സംഭവം: ഫിലിം എഡിറ്റർക്ക് സസ്‌പെൻഷൻ

ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…

4 hours ago

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…

5 hours ago

തൃശ്ശൂർ പൂരം; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…

6 hours ago

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…

6 hours ago

റൈറ്റേഴ്സ് ഫോറം സാഹിത്യസമാഹാര പ്രകാശനം മെയ് 3 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…

6 hours ago