Monday, October 20, 2025
21.4 C
Bengaluru

ഭാസ്‌കര കാരണവര്‍ വധക്കേസ്: ഷെറിന്റെ മോചന ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച്‌ സർക്കാർ. ഷെറിൻ ഉള്‍പ്പെടെ 11 തടവുകാർക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് ഷെറിൻ മോചിതയാകുന്നത്. ജയിലിലെ ഷെറിന്റെ പതിവ് പരോളുകളും പെരുമാറ്റവും സംബന്ധിച്ച കാര്യങ്ങളില്‍ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്.

അതിനാല്‍ ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശ വിവാദത്തിന് കാരണമായി. സഹതടവുകാരുമായുള്ള ഏറ്റുമുട്ടല്‍, ജയിലിനുള്ളിലെ മറ്റു പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഷെറിന്റെ കേസില്‍ രാജ്ഭവൻ കൂടുതല്‍ വ്യക്തത തേടിയിരുന്നു. 2009-ല്‍ ഭർതൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിനും മറ്റ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. ആകെ 500 ദിവസത്തെ പരോളാണ് ശിക്ഷാകാലയളവില്‍ ഷെറിന് ലഭിച്ചത്.

ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11നാണ് കാരണവർ കൊലക്കേസില്‍ വിധി വന്നതിനെ തുടർന്ന് ഷെറിൻ പൂജപ്പുര സെൻട്രല്‍ ജയിലിലെത്തിയത്.

തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാൻ ഇവർക്കു ജയില്‍ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലാണ്.

SUMMARY: Bhaskara Karanar murder case: Government issues release order for Sherin

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഉത്സവത്തിരക്ക്; ബെംഗളൂരു -മൈസൂരു റൂട്ടില്‍ മെമു സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: വാരാന്ത്യങ്ങളിലും ദീപാവലിയിലും യാത്രക്കാരുടെ അധിക തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആര്‍ ബെംഗളൂരുവിനും...

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം; കണ്ണൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂര്‍: സി.പി.എം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം കലക്ടറേറ്റ്...

ജാതിസർവേ 31 വരെ നീട്ടി

ബെംഗളൂരു: കര്‍ണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഈ മാസം 31 വരെ...

പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത്...

പറന്ന് പൊങ്ങിയ വിമാനത്തിനുള്ളില്‍ 29കാരന്‍ ബോധരഹിതനായി; തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ...

Topics

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

Related News

Popular Categories

You cannot copy content of this page