മലപ്പുറം: കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എല്‍ഡിഎഫ് മൂന്നാമതും ഭരണം നേടുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും തേജസ്വി യാദവ് പറഞ്ഞു. പൊന്നാനി ബസ്റ്റാന്‍ഡില്‍ നടന്ന പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം വികസനം നടപ്പാക്കിയും കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചുമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തെ മുന്നോട്ട് നയിച്ചതെന്നും തേജസ്വി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് കേവലം മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല, മൂലധന നിക്ഷേപം അനിവാര്യമാണ്.
സംഘപരിവാര്‍ ഭരണഘടന പോലും മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണ്. മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച് നാടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സക്കീറിന്റെ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. ബിഹാര്‍ ഒരുനാള്‍ കേരളം പോലെയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് തേജസ്വി പറഞ്ഞു. കേരളം ബിഹാറിന് എന്നും ഒരു മാര്‍ഗദര്‍ശനമാണെന്നും തേജസ്വി യാദവ് പറഞ്ഞു.
SUMMARY: Bihar wants to be like Kerala one day: Tejashwi Yadav
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ…
തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…
ബെംഗളൂരു: കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി…