ബിജെപിയുടെ മുതിർന്ന നേതാവ് എല്‍ കെ അദ്വാനിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ഇതിനിടെ എല്‍കെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കി. അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങള്‍ തിരക്കിയത്. വിദഗ്ധ ചികിത്സയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും എയിംസ് ഒരുക്കുമെന്ന് കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു.
96 വയസ്സുള്ള അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നല്‍കി മുൻ ഉപപ്രധാനമന്ത്രിയായ എല്‍ കെ അദ്വാനിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന പരിപാടിയില്‍ അന്ന് അദ്വാനി പങ്കെടുത്തിരുന്നു.
എല്‍ കെ അദ്വാനി 2002 ജൂണ്‍ മുതല്‍ 2004 മെയ് വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബർ മുതല്‍ 2004 മെയ് വരെ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു.
TAGS : LK ADVANI | DELHI | AIMS HOSPITAL
SUMMARY : BJP Leader LK Advani Admitted To Delhi AIIMS
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…