മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണല്‍ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി സഖ്യം കുതിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോൾ 224 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം 54 സീറ്റില്‍ ‘ഇന്ത്യ’ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 288 അംഗ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 145 എംഎല്‍എമാരാണ് വേണ്ടത്. ലീഡില്‍ കേവലഭൂരിപക്ഷവും കടന്ന് ബിജെപി-ശിവസേന( ഷിന്‍ഡെ)-എന്‍സിപി(അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി കുതിക്കുകയാണ്.
കര്‍ഷക മേഖലയായ വിദര്‍ഭയിലെ 62 സീറ്റില്‍ 40 ഇടത്തും ബിജെപി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ ആദ്യ റൗണ്ടില്‍ പിന്നിലായിരുന്നു.
TAGS : MAHARASHTRA | BJP
SUMMARY : BJP alliance to victory in Maharashtra
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…