കൊൽക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരങ്ങളായ വിഷ്ണുവും ഹിജാസിയും നേടിയ ഗോളുകളാണ് കേരളത്തിന്റെ വിജയസ്വപ്‌നങ്ങള്‍ തകർത്തത്. അവാസന നിമിഷങ്ങളില്‍ പൊരുത്തിക്കളിച്ച കേരളം ഡാനിഷ് ഫാറൂഖിയിലൂടെ ഏക ഗോള്‍ കണ്ടെത്തി ബംഗാളിന്റെ ക്ലീന്‍ ഷീറ്റ് ഇല്ലാതാക്കിയത് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകനേട്ടം.
ബ്ലാസ്‌റ്റേഴ്‌സുമായി കൊച്ചിയില്‍ നടന്ന മത്സരത്തിലേറ്റ പരാജയത്തിന് അതേ സ്‌കോറില്‍ മറുപടി നല്‍കാനായി ഈസ്റ്റ് ബംഗാളിന് സാധിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ബംഗാള്‍ ആണ് കളിക്കളത്തില്‍ മികവ് പുലര്‍ത്തിയത്. ഇരുപതാം മിനിറ്റില്‍ മലയാളി താരം വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഗോള്‍ നേടി.
ഭേദപ്പെട്ട പ്രതിരോധ നിരയുമായി എത്തിയ ബംഗാള്‍ കളിയുടെ മുഴുവന്‍ സമയവും കേരളത്തിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് ബംഗാള്‍ തങ്ങളുടെ ലീഡ് ഉയര്‍ത്തുന്നത്. 72-ാം മിനിറ്റില്‍ ഹിജാസിയുടെ ഹെഡര്‍ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞുകയറി. 84-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഗോള്‍. ഡാനിഷിലൂടെ ഒരു ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും സമനില ഗോള്‍ സ്വന്തമാക്കാന്‍ ടീമിനായില്ല. നിലവിൽ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് കേരളം. ആദ്യ ആറ് സ്ഥാനങ്ങളില്‍ ഇടംനേടിയാല്‍ മാത്രമേ പ്ലേ ഓഫ് അവസരമുണ്ടാകൂ.
TAGS: SPORTS | FOOTBALL
SUMMARY: Kerala blasters loose to East Bengal in ISL
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…