ബെംഗളൂരു: ഐഎസ്എല്ലിൽ ഈ സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ ആദ്യ ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്.ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് തോൽപ്പിച്ചത്.
27-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ എൻഡിയേയുടെ സെൽഫ് ഗോളിലൂടെ ബെംഗളുരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 60-ാം മിനിട്ടിൽ വിക്ടർ ബർത്തോമിയോയും 78-ാം മിനിട്ടിൽ ഫ്രാഞ്ചോയും നേടിയ ഗോളുകൾ ബ്ളാസ്റ്റേഴ്സിന് വിജയം നൽകി. ആഷ്‌ലി വെസ്റ്റ്‌വുഡ് കോച്ചായി എത്തിയശേഷമുള്ള രണ്ടാം മത്സരമായിരുന്നു ഇത്. തന്റെ മുൻ ക്ളബ് ബെംഗളൂരുവിനെതിരെയാണ് ആഷ്‌ലി ആദ്യജയം ആഘോഷിച്ചത്. എട്ടുകളിയിൽ നിന്ന് ടീമിന്റെ ആദ്യ ജയമാണിത്. ആദ്യ ഏഴുകളിൽ ആറിലും തോറ്റു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. നിലവിൽ നാല് പോയന്റോടെ 13-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
മറ്റൊരു മത്സരത്തിൽ ഇൗസ്‌റ്റ് ബംഗാൾ 3–1ന് ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി. 15ന് നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.
SUMMARY: Blasters register first win in ISL; beat Bengaluru
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…