ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി ബിഎംടിസി. പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു. കെംപെഗൗഡ ബസ് സ്റ്റാൻഡിൽനിന്ന് ബിദഡി, ആനെക്കൽ, ദോഡ്ഡബല്ലാപൂർ, ദാബസാപേട്ടെ എന്നിവിടങ്ങളിലേക്കും ടിൻ ഫാക്ടറി-ഹോസ്‌കോട്ടെ റൂട്ടിലുമാണ് പുതിയ സർവീസുകൾ നടത്തുന്നത്. ആകെ 44 ഷെഡ്യൂളുകളായി 348 ട്രിപ്പുകൾ നടത്തും
നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കുന്നത്. ഇതോടെ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1436 ആയി.
SUMMARY: BMTC launches 148 new non-AC electric buses