ബെംഗളൂരു: ബിഎംടിസി എസി ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ആരംഭിച്ചു. 2024 ഏപ്രിലിൽ, അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ ഓം ഗ്ലോബൽ മൊബിലിറ്റിയാണ് ബസുകൾ ബിഎംടിസിക്ക് വിതരണം ചെയ്തത്. വിമാനത്താവള റൂട്ടുകളിലും ടെക് ഇടനാഴികളിലുമായി 320 എസി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താനാണ് ബിഎംടിസി പദ്ധതിയിടുന്നത്.
വജ്ര (ടെക് ഇടനാഴികൾ), വായു വജ്ര (വിമാനത്താവളം) സർവീസ് നടത്തുന്ന വോൾവോ ബസുകളുടെ പഴയ മോഡലിനു പകരമായി എസി ഇ-ബസുകൾ സർവീസ് നടത്തുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. കെമ്പെഗൗഡ ബസ് സ്റ്റേഷനും കാടുഗോഡിക്കും (വൈറ്റ്ഫീൽഡ്) ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ആദ്യത്തെ പ്രോട്ടോടൈപ്പ് ബസ് 2024 ജൂണിൽ ബെംഗളൂരുവിൽ എത്തുമെന്നായിരുന്നു ബിഎംടിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് നടന്നില്ല. നിലവിൽ ഈ വർഷം മാർച്ചോടെ മുഴുവൻ ബസുകളും നിരത്തിലിറക്കാനാണ് ബിഎംടിസി പദ്ധതിയിടുന്നത്.
TAGS: BENGALURU | BMTC
SUMMARY: Bengaluru’s BMTC begins trial runs of AC electric buses
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…