ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആണ് സര്‍വീസ് നടത്തുക. യാത്രയുടെ ഫ്‌ലാഗ് ഓഫ് ദേവസം മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞദിവസം നിര്‍വഹിച്ചു.
എ.സി ബസിലെ യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 450 രൂപയും കുട്ടികള്‍ക്ക് 350 രൂപയുമാണ് നിരക്ക്. രാവിലെ 8 30ന് മജെസ്റ്റിക് കെംപെഗൗഡ ബസ് ടെര്‍മിനലില്‍ നിന്ന് യാത്ര പുറപ്പെടും. ഗലി ആഞ്ജനേയ ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം, ഷണ്മുഖസ്വാമി ക്ഷേത്രം, ദേവി കാരുമാരി അമ്മാനാവര ക്ഷേത്രം, ഓംകാര്‍ ഹില്‍സ് ക്ഷേത്രം, വൈകുണ്ഠ ക്ഷേത്രം, ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമം, ബനശങ്കരി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര.
യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് (www.ksrtc.in) വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബിഎംടിസി ഹെൽപ്പ് ലൈൻ – 080-22483777, 7760991170.
<BR>
TAGS : BMTC, TEMPLE, TOURISM, PILGRIMS
SUMMARY : BMTC’s Divya Darshan Yatra to temples begins on 31st
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…