ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകുമാർ(21)നെ അഞ്ജുവീട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു. നന്ദകുമാർ ഉള്‍പ്പടെ 11 പേരാണ് കോയമ്പത്തൂരില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയത്.
സംഘം കൊടൈക്കനാല്‍-വില്‍പട്ടി റൂട്ടില്‍ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും, വനം ഉദ്യോഗസ്ഥരും, ഗ്രാമീണരും മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
SUMMARY: Body of medical student found swept away in waterfall in Kodaikanal