പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നബീല്‍ നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ടത്.
ഇതില്‍ അജ്‌സല്‍ അജീബിന്റെ മൃതദേഹം അന്ന് തന്നെ ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട മാർത്തോമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പമാണ് കല്ലറ കടവിലെത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാൻ നില്‍ക്കുമ്പോൾ തടയണയുടെ ഭാഗത്ത് കാല്‍വഴുതി വീഴുകയായിരുന്നു.
SUMMARY: Body of second student drowned in Achankovilat found