ചെന്നൈ: കരൂർ റാലി ദുരന്തത്തിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയില്‍ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു.
അതേസമയം കരൂർ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാനും കേള്‍ക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങള്‍ക്ക് ഇടയാക്കുന്നത്. വിജയ്ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ.
SUMMARY: Bomb threat at actor Vijay’s house; heavy security at residence