Categories: NATIONALTOP NEWS

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച്ച പുലർച്ചെ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയെന്നും പരിശോധനകള്‍ നടക്കുന്നുണ്ടെന്നും എയർലൈൻ വക്താവ് പ്രസ്‌താവനയില്‍ അറിയിച്ചു.

ഒക്ടോബർ 18ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്‌താര-യു.കെ 17ന് സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ ഭീഷണി ലഭിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച്ച ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന ആകാസ എയർ ക്യു.പി 1366 വിമാനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ഭീഷണി ലഭിച്ചതായി അധികൃതർ പറഞ്ഞു. സുരക്ഷാ ഏജൻസികള്‍ അനുമതി നല്‍കിയാല്‍ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തുടരും.

തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഇറക്കി പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി 40ഓളം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ ‘നോ ഫ്ലൈ’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കർശനമായ മാനദണ്ഡങ്ങള്‍ ഏർപ്പെടുത്താൻ സിവില്‍ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

TAGS : BOMB THREAT | VISTARA AIRLINE
SUMMARY : Bomb threat on Vistara flight from Delhi to London

Savre Digital

Recent Posts

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

4 minutes ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

8 minutes ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

40 minutes ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

1 hour ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

2 hours ago

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

3 hours ago