തായ്‌ലൻഡ്: ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള ദീര്‍ഘകാലത്തെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇരു രാജ്യങ്ങളും യുദ്ധത്തിലേയ്ക്ക്. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഒരു കുട്ടിയടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്ക് പരുക്കേറ്റതോടെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. കംബോഡിയന്‍ അംബാസഡറെ പുറത്താക്കിയ തായ്‌ലാന്‍ഡ് എല്ലാ വടക്കുകിഴക്കന്‍ അതിര്‍ത്തികളും അടച്ചുപൂട്ടി. ഇരു രാജ്യങ്ങളും വളരെക്കാലമായി അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളായ ടാ മുയെന്‍, ടാ മോന്‍ തോം ക്ഷേത്രങ്ങള്‍ക്ക് ചുറ്റും ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
#ไทยกัมพูชา #กองทัพบก #กองทัพอากาศ #ThailandCambodia
Cambodia attacked Gas station and Military base in Thailand
Claims that Thailand began shelling first and even dropped air bombs using F‑16 pic.twitter.com/toAfRxAV8P
— Killer Cool ⚡ (@Killercool63) July 24, 2025
തായ്‌ലൻഡിൽനിന്ന് കംബോഡിയയിലേക്ക് അതിർത്തി കടന്നെത്തിയ എഫ്-16 യുദ്ധവിമാനം ബോംബിട്ടു തകർത്തു. ആക്രമണത്തില്‍ മരിച്ച 12 പേരില്‍ 11 പേരും സാധാരണ പൗരന്മാരാണ്. തായ്‌ലൻഡിന്റെ ആറ് എഫ്–16 വിമാനങ്ങൾ അതിർത്തി ഭേദിച്ചുവെന്നും ഇതിലൊന്നാണ് തകർത്തതെന്നും കംബോഡിയ വ്യക്തമാക്കി. സൈനിക ലക്ഷ്യമാണു തകർത്തതെന്ന് തായ്‌ലൻഡും പറയുന്നു. അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു. അതേസമയം, കംബോഡിയയുമായുള്ള അതിർത്തി അടച്ചതായി തായ്‌ലൻഡും അറിയിച്ചു. അതിർത്തിയിൽനിന്ന് ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
First global war over a Shiva temple? Thai artillery hits Cambodia. If it escalates, US v China tech face off. But we Hindus don’t want bloodshed may both nations choose peace.#Thailand #ThailandCambodia #Shivatemple #กองทัพบก #ไทยนี้รักสงบแต่ถึงรบไม่ขลาด #กองทัพอากาศ #ทหารไทย pic.twitter.com/L2QgRSFvLe
— manish paathak (@PaathakManish) July 24, 2025
SUMMARY: Border dispute; Thai-Cambodian soldiers clash, 12 people including a child reportedly killed in attack