ശ്രീനഗര്‍: പാക്ക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. 7 പേര്‍ക്ക് പരുക്കേറ്റു. ആര്‍എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ജവാന്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയാണ്.
ഒരു ബിഎസ്എഫ് അതിര്‍ത്തി പോസ്റ്റിനെ ധീരമായി നയിക്കുന്നതിനിടെയാണ് സംഭവമെന്ന് ബിഎസ്എഫ് എക്സില്‍ കുറിച്ചു. ബിഎസ്എഫ് ഡയറക്ടര്‍ ജനറലടക്കം എല്ലാ റാങ്കിലുള്ളവരും അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിച്ചു.വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. 5 മണിയോടെ നിലവില്‍ വന്ന കരാര്‍ 9 മണിയോടെ പാക്കിസ്ഥാന്‍ ലംഘിക്കുകയായിരുന്നു.
<BR>
TAGS : MARTYRDOM | BSF
SUMMARY : BSF jawan martyred in Pakistani shelling
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…