ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ച് ആറ് സ്ത്രീകളുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഹരിയാനയിൽ നുഹ് ജില്ലയിലെ ടൗറുവിലാണ് അപകടം സംഭവിച്ചത്. ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പഞ്ചാബിലെ ലുധിയാന, ഹോഷിയാർപൂർ എന്നിവിടങ്ങളിലുള്ള 60-ഓളം പേരാണ് ബസിലുണ്ടായിന്നത്. ഉജ്ജെയ്‌നിലും മഥുര വൃന്ദാവൻ തുടങ്ങിയ സ്ഥലങ്ങളിലും തീർത്ഥയാത്രയ്‌ക്കിറങ്ങിയതായിരുന്നു ഇവർ.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബസിന് പുറകെ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. തുടർന്ന് ബസ് നിർത്താൻ തുടങ്ങിയെങ്കിലും അപ്പോഴേക്കും തീ പടർന്നുപിടിക്കുകയായിരുന്നു.
നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഒമ്പത് പേർ വെന്തുമരിച്ചിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.
കൊല്ലം: തേവലക്കരയില്‍ സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെ എസ് യു, എ ബി…
കണ്ണൂർ: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍ മോചിതയായി. ഷെറിന്റെ മോചനം അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് എത്തിയതോടെയാണ്…
കാസറഗോഡ്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.…
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച് കോഫെപോസ ബോര്‍ഡ്.…
കൊല്ലം: വിദ്യാർഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ്…