മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു തകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവര്‍ന്നെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
തിരൂരങ്ങാടി തെയ്യാനിക്കല്‍ ഹൈസ്‌കൂള്‍ പടിയില്‍ വച്ചാണ് പണം കവര്‍ന്നത്. അറയ്ക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് ഒരു കോടി 95 ലക്ഷം രൂപയുമായി കാറില്‍ സഞ്ചരിച്ചത്. കൊടിഞ്ഞിയില്‍ മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള വസ്തു വിറ്റ പണമാണ് നഷ്ടമായത്.
ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിലെത്തിയ സംഘം തടയുകയും വടികളും വാളും ഉപയോഗിച്ച് വാഹനം തകര്‍ത്ത് പണം കവരുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Car passengers attacked and robbed of Rs. 2 crore in Malappuram
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…
പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനയിലെ ദീനനാഥ്…
ധാക്ക: ബംഗ്ലാദേശിൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷമാകുന്നു. ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോണി ചക്രവർത്തിയാണ്…
ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മരിച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശർമിള(34)ആണ് മരിച്ചത്. ബെല്ലന്ദൂരിലെ ഐടി…
ബെംഗളൂരു: കന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ. ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ്…