ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ ആരംഭിക്കുന്നത്. സംസ്‌ഥാനത്തെ 7 കോടി ജനങ്ങളെ 1.61 ലക്ഷം ബ്ലോക്കുകളായി തിരിച്ച്, 2 ലക്ഷത്തിലധികം അധ്യാപകരെയും മറ്റു വകുപ്പ് ജീവനക്കാരെയുമാണ് സർവേയ്ക്കു നിയോഗിച്ചിരിക്കുന്നത്.
ജാതിപ്പട്ടികയിൽ ആശയക്കുഴപ്പമുള്ളതിനാൽ സർവേ നീട്ടിവെക്കണമെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ആവശ്യപ്പെട്ടു. എന്നാൽ, സർവേ നിശ്ചയിച്ചപ്രകാരം നടത്താൻതന്നെ സർക്കാർ തീരുമാനിക്കുകയായിരുന്നു,
അതേസമയം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) രൂപീകരണവുമായി ബന്ധപ്പെട്ട് എന്യൂമറേറ്റർമാരുടെ പരിശീലനം വൈകിയതിനെ തുടര്‍ന്നു ബെംഗളൂരു നഗരപരിധിയിൽ 4-5 ദിവസം കൂടി കഴിഞ്ഞാണ് സർവേ തുടങ്ങുക.
SUMMARY: Caste survey begins in Karnataka today