ബെംഗളൂരു: സർക്കാർ ജോലികളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതി. ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലെ മുഴുവൻ തസ്തികകളും കന്നഡിഗർക്കായി മാറ്റിവെക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സ്വകാര്യമേഖലാ വ്യവസായങ്ങളിൽ വികലാംഗർക്ക് 5 ശതമാനം സംവരണവും ഏർപ്പെടുത്തും.
വ്യവസായങ്ങൾക്ക് സംവരണം നിർബന്ധമാക്കുന്ന നിർദിഷ്ട കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെൻ്റ് (സ്റ്റാൻഡിംഗ് ഓർഡറുകൾ) (ഭേദഗതി) റൂൾസ് പുനപരിശോധിക്കാൻ സർക്കാർ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം വകുപ്പ് സന്തോഷ് ലാഡ് ആണ് നിർദേശം സർക്കാരിന് സമർപ്പിച്ചത്. ഈ നിർദ്ദേശം അടുത്ത മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
സംവരണം നിർബന്ധമാക്കുന്നതിന് ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയും ചെയ്യും. മാറ്റങ്ങൾ കൊണ്ടുവരാൻ മന്ത്രിസഭയുടെ അനുമതി വേണം. 50-ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ വ്യവസായങ്ങളും മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടത് നിർബന്ധമാണെന്ന് പരമേശ്വര വ്യക്തമാക്കി.
TAGS: KARNATAKA| JOB| RESERVATION
SUMMARY: Hundred percent reservation for kannadigas in govt jobs
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…