തിരുവനന്തപുരം: നെഞ്ചുവേദനയെ തുടർന്ന് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് തന്ത്രി കണ്ഠര് രാജീവരെ പരിശോധനയ്ക്കായി എത്തിച്ചതെന്ന് എസ്‌ഐടി വ്യക്തമാക്കി.
നാളെ അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കും. വലിയ വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് ദീര്‍ഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
SUMMARY: Chest pain; Thantri Kantar Rajeevaru hospitalized















