റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപ്പൂരിൽ ഏറ്റുമുട്ടലിനിടെ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ ബീജാപുരിലെ ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലായിരുന്നു ഏറ്റുമുട്ടൽ. വന്‍ ആയുധശേഖരം പിടിച്ചെടുത്തതായും സുരക്ഷാസേന അറിയിച്ചു.
ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തര്‍ റേഞ്ച് ഐ.ജി. പി. സുന്ദര്‍രാജ് പറഞ്ഞു. 31 മാവോവാദികളുടെ മൃതദേഹവും എ.കെ.-47, ഇന്‍സാസ് റൈഫിള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയടക്കം വന്‍ ആയുധശേഖരവും കണ്ടെത്തി. കൂടുതല്‍ ജവാന്മാരെ വിന്യസിച്ചതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഐ.ജി. അറിയിച്ചു.
<BR>
TAGS : MAOIST ENCOUNTER | CHATTISGARH
SUMMARY : Chhattisgarh clash; 31 Maoists killed, 2 security personnel martyred
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…