Categories: NATIONALTOP NEWS

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു, ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ച്‌ സുരക്ഷാസേന. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വീരമൃത്യു വരിച്ചു. പോലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്‌ട് റിസർവ്വ് ഗാർഡ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്നു കാരം ആണ് വീരമൃത്യു വരിച്ചത്.

നക്സലുകള്‍ ഒളിച്ചുതാമസിക്കുന്ന അബുജ്മാർ വനമേഖലയില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. ഇന്നലെ വൈകിട്ട് മുതലാണ് അതിർത്തി സുരക്ഷാ സേനയുടെ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്. സിആർപിഎഫ് സംഘങ്ങളെ കൂടാതെ നാരായണ്‍പൂർ, ദന്തേവാഡ, ജഗദർപൂർ, കൊണ്ടഗൻ ജില്ലകളിലെ പൊലീസ് സംഘങ്ങളും ഓപ്പറേഷന്റെ ഭാഗമായി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്.

സേനാംഗങ്ങളെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഓപ്പറേഷനില്‍ വെടിക്കോപ്പുകളും മാരകായുധങ്ങളും കണ്ടെടുത്തു. പോലീസിലെ ഡിസ്ട്രിക്‌ട് റിസർവ്വ് ഗാർഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു. വനമേഖലകള്‍ കേന്ദ്രീകരിച്ച്‌ ഭീകരർ തമ്ബടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ.

TAGS : CHATTISGARH | ARMY
SUMMARY : Clash in Chhattisgarh; Four terrorists killed, jawan martyred

Savre Digital

Recent Posts

കോണ്‍ഗ്രസ്സ് ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി: മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…

1 hour ago

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…

2 hours ago

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…

3 hours ago

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഓടാൻ ബസില്ല, സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ സർക്കാർ

ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…

4 hours ago

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…

5 hours ago

പ്രതിമാസ സെമിനാർ ഇന്ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…

5 hours ago