കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവർ റിപ്പോർട്ട് നൽകണം എന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആണ് നിർദേശം.
കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂര്‍ത്തിയായി. ചേളന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ, ഇംതിയാസ് ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകൻ എമിൻ ആദം ആണ് ഇന്നലെ മരിച്ചത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പത്ത് മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്.
SUMMARY: Child Rights Commission registers case after baby dies after being anesthetized for circumcision
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തിയ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം…
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.…
ബെംഗളൂരു: ഉഡുപ്പി മണിപ്പാലിലെ രണ്ട് കോളെജ് ഹോസ്റ്റലുകളിൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗുജറാത്ത് സ്വദേശി…
കാസറഗോഡ്: കാസറഗോഡ് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കും തിരക്കും ഉണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് സംഘാടകർക്കും…