ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐ.പി.എൽ കിരീട നേട്ട വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ തിക്കിലും തിരക്കിലുംപെട്ട് തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ആർ. അശോക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.
സംസ്ഥാനത്തെ കായികചരിത്രത്തിലെ കറുത്തപാടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലെ ദുരന്തമെന്നും സംഭവത്തിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് നീതിലഭ്യമാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പോലീസിനുപറ്റിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, ഏതാനും പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകമാത്രംചെയ്ത് സർക്കാർ കൈകഴുകിയിരിക്കുകയാണെന്നും അശോക കത്തില്‍ ആരോപിച്ചു.
SUMMARY: Chinnaswamy Stadium tragedy; BJP demands CBI probe