ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ.കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യു മാമ്പറ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ജോർജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കൽ’ എന്ന ചെറുകഥാ സമാഹാരം ഡോ.മാത്യു മണിമല ഡോ. പി.എം.മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ഫ്രാൻസിസ് ആന്റണി, ജിനേഷ് അമ്പാടി, ബിജു മേനോൻ, ഡോ. പി.എ.സജി, മെറ്റി ഗ്രേസ്, സി. ഡി. ഗ്രബ്രിയേൽ, വൽസ മര ങ്ങോലി, റാണി മാത്യു മണിമല എന്നിവർ സംസാരിച്ചു.

SUMMARY: Christian Writers Trust Christmas Celebration and Literary Discussion














