തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്) പരീക്ഷക്ക് ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ന് അവസാനിക്കും.
ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകല്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം 15നാരംഭിച്ച് 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്‌ചയും പരീക്ഷയുണ്ടാകും. അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. ക്രിസ്‌മസ് അവധിക്ക് 23ന് സ്‌കൂൾ അടയ്‌ക്കും. ജനുവരി നാല് വരെയാണ് അവധി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടാകാറ്.
SUMMARY: Christmas exams begin today














