കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റും തമ്മില്‍ ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടി. ഇരുവരും തമ്മിലുളള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കയ്യാങ്കളി നടന്നത് പരിശോധിക്കുമെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്നും എം ലിജു പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. കയ്യാങ്കളിയില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു.
വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കയ്യാങ്കളിക്ക് പിന്നിലെന്നും സീറ്റ് വിഭജനത്തില്‍ താന്‍ പണം വാങ്ങിയെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പി കെ ഫൈസല്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലയില്‍ എവിടെയും പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Local body election seat sharing dispute: Clashes break out at Kasaragod DCC office














