ഇംഫാല്‍: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ ഉഖ്‌രുല്‍ ജില്ലയിലെ ലിതാൻ മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലില്‍ 25 വീടുകളും നാല് സർക്കാർ ക്വാർട്ടേഴ്സുകളും കത്തിച്ചു. ഉപമുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് സംഘർഷം രൂക്ഷമായത്.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ലിതാൻ, മങ്കോട്ട് ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. പ്രദേശത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി 11:30ഓടെ ലിതാൻ ബസാറില്‍ വലിയൊരു സംഘം അക്രമികള്‍ വീടുകള്‍ക്ക് തീയിടാൻ തുടങ്ങുകായായിരുന്നു. ഇതിനോടൊപ്പം ഓട്ടോമാറ്റിക് റൈഫിളുകളില്‍ നിന്നുള്ള വെടിയൊച്ചകള്‍ കൂടി കേട്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി.
25 വീടുകള്‍ പൂർണമായും കത്തി നശിച്ചുവെന്നാണ് പ്രാഥമിക വിവരം. ഇതില്‍ കുക്കി വിഭാഗക്കാരുടെ രണ്ട് വീടുകളും ഉള്‍പ്പെടുന്നു. വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ കുക്കി, നാഗ വിഭാഗങ്ങളില്‍പ്പെട്ടവർ കൂട്ടത്തോടെ നാട് വിടുകയാണ്. ട്രക്കുകളിലും സ്വകാര്യ വാഹനങ്ങളിലും കാല്‍നടയായുമാണ് ആളുകള്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടി പോകുന്നത്. വീട്ടുപകരണങ്ങളും മെത്തയും വിലപിടിപ്പുള്ള വസ്തുക്കളടക്കം കൈയില്‍ കിട്ടുന്നതെല്ലാം എടുത്താണ് പലരും ഗ്രാമം വിടുന്നത്.
ഫെബ്രുവരി ഏഴിന് സരൈഖോംഗില്‍ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ സ്റ്റെർലിംഗ് എന്ന തംഖ്‌ഗുല്‍ നാഗ യുവാവിന് മർദ്ദനമേല്‍ക്കുകയും ഗുരുതര പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, അസം റൈഫിള്‍സ് എന്നിവർക്ക് പുറമെ ബീഹാർ റെജിമെന്റ്, മഹാർ റെജിമെന്റ് എന്നിവരെയും സംഘർഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
SUMMARY: Clashes erupt again in Manipur: 25 houses set on fire
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…