മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: 25 വീടുകള്‍ക്ക് തീയിട്ടു

ഇംഫാല്‍: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ ഉഖ്‌രുല്‍ ജില്ലയിലെ ലിതാൻ മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലില്‍ 25 വീടുകളും നാല് സർക്കാർ ക്വാർട്ടേഴ്സുകളും കത്തിച്ചു. ഉപമുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് സംഘർഷം രൂക്ഷമായത്.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ലിതാൻ, മങ്കോട്ട് ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്യുകയാണ്. പ്രദേശത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി 11:30ഓടെ ലിതാൻ ബസാറില്‍ വലിയൊരു സംഘം അക്രമികള്‍ വീടുകള്‍ക്ക് തീയിടാൻ തുടങ്ങുകായായിരുന്നു. ഇതിനോടൊപ്പം ഓട്ടോമാറ്റിക് റൈഫിളുകളില്‍ നിന്നുള്ള വെടിയൊച്ചകള്‍ കൂടി കേട്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി.

25 വീടുകള്‍ പൂർണമായും കത്തി നശിച്ചുവെന്നാണ് പ്രാഥമിക വിവരം. ഇതില്‍ കുക്കി വിഭാഗക്കാരുടെ രണ്ട് വീടുകളും ഉള്‍പ്പെടുന്നു. വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ കുക്കി, നാഗ വിഭാഗങ്ങളില്‍പ്പെട്ടവർ കൂട്ടത്തോടെ നാട് വിടുകയാണ്. ട്രക്കുകളിലും സ്വകാര്യ വാഹനങ്ങളിലും കാല്‍നടയായുമാണ് ആളുകള്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടി പോകുന്നത്. വീട്ടുപകരണങ്ങളും മെത്തയും വിലപിടിപ്പുള്ള വസ്തുക്കളടക്കം കൈയില്‍ കിട്ടുന്നതെല്ലാം എടുത്താണ് പലരും ഗ്രാമം വിടുന്നത്.

ഫെബ്രുവരി ഏഴിന് സരൈഖോംഗില്‍ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ സ്റ്റെർലിംഗ് എന്ന തംഖ്‌ഗുല്‍ നാഗ യുവാവിന് മർദ്ദനമേല്‍ക്കുകയും ഗുരുതര പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, അസം റൈഫിള്‍സ് എന്നിവർക്ക് പുറമെ ബീഹാർ റെജിമെന്റ്, മഹാർ റെജിമെന്റ് എന്നിവരെയും സംഘർഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

SUMMARY: Clashes erupt again in Manipur: 25 houses set on fire

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories