LATEST NEWS

ട്യൂഷന് പോകുന്നതിനിടെ വാഹനാപകടം; പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ് – റംസീന ദമ്പതികളുടെ മകള്‍ റിസ്വാനയാണ് മരിച്ചത്. 15 വയസായിരുന്നു.

റിസ്വാനയും കൂട്ടുകാരിയും ചേർന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോവുകയായിരുന്നു. ഇതിനിടെ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SUMMARY: Class 10 student dies in car accident while going to tuition

NEWS BUREAU

Recent Posts

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ…

10 minutes ago

ബഷീർ- മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ: കെ. ഇ. എൻ

ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…

22 minutes ago

കുന്ദലഹള്ളി കേരളസമാജം കാവ്യസന്ധ്യ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള 'കാവ്യസന്ധ്യ' പരിപാടിയും സമാജം ഓഫീസില്‍ നടന്നു.…

27 minutes ago

സമന്വയ തിരുവാതിരദിനം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു..…

28 minutes ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

15 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

17 hours ago