തൃശൂര്‍: സഹസംവിധായകനും നടനുമായ ഒ. വിജയൻ അന്തരിച്ചു. 76 വയസ്സായിരുന്നു. തൃശ്ശൂരാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പി. എ. തോമസ്, വിൻസെന്റ്, കമൽ, കൊച്ചിൻ ഹനീഫ്, കെ. എസ്. ഗോപാലകൃഷ്ണൻ, ഒ. രാമദാസ് തുടങ്ങിയ പ്രഗത്ഭരായ സംവിധായകർക്കൊപ്പം സഹസംവിധായകനായി വിജയൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, മുപ്പതിലധികം സിനിമകളിലും പന്ത്രണ്ടിലധികം ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം ചെറുപ്പകാലം മുതൽക്കേ സാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
തൃശ്ശൂർ കണ്ടേങ്കാവിൽ പരേതനായ കുട്ടപ്പൻ നായരുടെയും ഒറോംപുറത്ത് പരേതയായ നാരായണിയമ്മയുടെയും മകനാണ്. മണലൂർ മുരിയങ്ങാട്ടിൽ പദ്മജം ആണ് ഭാര്യ. മകൻ വിജീഷ്, മരുമകൾ രമ്യ. ഒ. രാമചന്ദ്രൻ, ഒ. പദ്മാവതി, പരേതനായ സംവിധായകൻ ഒ. രാമദാസ്, ഒ. ബാലകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്.
SUMMARY: Co-director and actor O. Vijayan passes away
ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…
തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…
ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…
ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…