ആലപ്പുഴ: യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി ഭർത്താവ്. മണ്ണഞ്ചേരി സ്വദേശി കെ ഇ ഫാഖിത്തയെ (32) ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് യുവതിയെ കാണാതായത്. ഇന്നലെ വൈകിട്ടോടെയാണ് ഭർത്താവ് റിയാസ് പോലീസില്‍ പരാതി നല്‍കിയത്. മട്ടാഞ്ചേരി കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥനാണ് റിയാസ്.
നേരത്തേ റിയാസ് ഉപദ്രവിച്ചതിനെത്തുടർന്ന് ഫാഖിത്ത തകഴിയിലെ സ്വന്തം വീട്ടില്‍ വന്ന് നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് രണ്ട് മാസം മുമ്പ് തിരിക പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
SUMMARY: Complaint about missing woman in Alappuzha