Categories: KERALATOP NEWS

ബർ​ഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി; രണ്ട് പേർ ആശുപത്രിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽനിന്നും വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരെണ്ണം പൂർണമായി കഴിച്ചതിനുശേഷം പരിശോധിച്ചപ്പോൾ രണ്ടാമത്തെ ബർഗറിൽ പുഴുവിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന്, ഹൈപ്പർമാർക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബർഗർ തിരിച്ചേൽപ്പിച്ചു. വിഷയം ഹൈപ്പർമാർക്കറ്റ് മാനേജറെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിറ്റേന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിനും പോലീസിനും യുവതികള്‍ പരാതി നൽകിയിട്ടുണ്ട്.

<BR>
TAGS: KOZHIKODE NEWS | FOOD POISON
SUMMARY : Complaint that a live worm was found in the burger; Two people are in the hospital

Savre Digital

Recent Posts

വയനാട്ടില്‍ പിക്ക്‌അപ്പ് ജീപ്പിടിച്ച്‌ അധ്യാപിക മരിച്ചു

ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…

25 minutes ago

ഹർഭജൻ സിംഗിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു; സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്രം

ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…

1 hour ago

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

2 hours ago

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

3 hours ago

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…

3 hours ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

4 hours ago