പാകിസ്താൻ: പാകിസ്താനിൽ കോംഗോ വൈറസ് കേസുകൾ വ്യാപകമായി പടരുന്നു. കറാച്ചിയിൽ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവുമൊടുവിൽ 32-കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമായതിനാൽ ഐസിയുവിലേക്ക് മാറ്റി. കടുത്ത പനിയും വയറിളക്കവും തുടങ്ങിയ ലക്ഷണങ്ങൾ ഇയാൾക്കുണ്ടായിരുന്നു. ആഗസ്റ്റ് ആദ്യ രണ്ടാഴ്ചയിൽ മാത്രം അഞ്ചു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം മാത്രം 14 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടണ്ട്.
കറാച്ചിയിൽ റിപ്പോർട്ട് ചെയ്ത നാലു കേസുകളിൽ മൂന്നുപേരും മരിച്ചുവെന്ന് സിന്ധ് ഹെൽത്ത് സിറ്റി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. ബലൂചിസ്ഥാനിലും നാലു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂണിലും വൈറസ് വ്യാപകമായി പടർന്നിരുന്നു. മെയ് മാസത്തിൽ പാകിസ്താനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോംഗോ വൈറസ് വ്യാപനം സംബന്ധിച്ച ജാഗ്രതാനിർദേശം നൽകിയിരുന്നു. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന കടുത്ത പനി, വയറു വേദന, വയറിളക്കം, ഛർദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പിന്നീട് മസ്തിഷ്ക മരണവും സംഭവിക്കാം.
മൃഗങ്ങളുടെ ശരീരത്തിലുള്ള ഒരുതരം ചെള്ളുകൾ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ക്രിമിയൻ കോംഗോ ഹെമറേജിക് ഫിവർ (സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂർണമായ പേര്.
TAGS: PAKISTAN | CONGO VIRUS
SUMMARY: Congo virus spreads in pakistan, three dies so far
കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…