Wednesday, December 3, 2025
22.8 C
Bengaluru

കൈവിട്ട് നേതാക്കൾ; രാഹുൽ കോൺഗ്രസിൽനിന്ന് പുറത്തേക്ക്?

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ നിന്നുതന്നെ ശക്തമായ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ എംഎഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ രാഹുലിനും പാർട്ടി നേതൃത്വത്തിനും മുന്നിൽ മറ്റുവഴികളില്ലെന്ന നിലയിലാണ് കാര്യങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരം.

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന് കാട്ടി ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ രാഹുലിനെതിരേ കടുത്ത വിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.

രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇന്ന് രംഗത്തുവന്നു. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.

പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. നിലവിൽ സസ്‌പെൻഷനിലായ രാഹുലിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ ഏതാണ്ട് ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിട്ടുണ്ട്. രാഹുലിനെ സസ്‌പെൻഡ് ചെയ്യുമ്പോൾ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല സർക്കാരിനും പാർട്ടിക്കും മുന്നിൽ രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള നേതാക്കള്‍ നിലപാടെടുത്തു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ളവരും രാഹുലിനെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരുസമയത്തും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും ജെബി മേത്തറും വ്യക്തമാക്കി. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു.  രാഹുലിനെ ഏറെക്കുറെ കൈവിട്ടെന്ന സൂചന നൽകി ഷാഫി പറമ്പിലും പ്രതികരണം നടത്തി. ഇതോടെയാണ് രാഹുലിന്‍റെ രാജി ആസന്നമായെന്ന വിലയിരുത്തലുണ്ടായത്.
SUMMARY: Congress to expulsion Rahul on rape allegations

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഡൽഹി: വടക്കൻ ഡല്‍ഹിയിലെ ഷാം നാഥ് മാർഗിന് സമീപത്ത് വച്ച്‌ ഓടിക്കൊണ്ടിരുന്ന...

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രണ്ട് തവണയായി വില...

പാട്ടുപാടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പോന്നോളു

ബെംഗളൂരു: പാടാന്‍ അറിയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂർ കലാസാഹിത്യ വേദി നിങ്ങള്‍ക്ക്...

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍...

മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

Topics

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ്...

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

ഗതാഗത നിയമ ലംഘന പിഴയിൽ 50% ഇളവ്; ഒരാഴ്ചയ്ക്കുള്ളിൽ 5.98 കോടി ലഭിച്ചു, തീർപ്പാക്കിയത് 2.25 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് അനുവദിച്ചതോടെ പിഴഇനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശികയുള്ള...

താപനില 15 ഡിഗ്രിയിലെത്തി; തണുത്ത് വിറങ്ങലിച്ച് ബെംഗളൂരു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ  താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

Related News

Popular Categories

You cannot copy content of this page