മുംബൈ: എയര്‍ഇന്ത്യ പൈലറ്റിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലി (25)യെ മരിച്ച നിലയില്‍ കണ്ടതിനു പിന്നാലെ സുഹൃത്ത് ആദിത്യ പണ്ഡിറ്റ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.
തിങ്കളാഴ്ചയാണ് മുംബൈ അന്ധേരിയിലെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. ആദിത്യ തുലിയെ മാംസാഹാരം ഒഴിവാക്കുന്നതടക്കം ഭക്ഷണ ശീലം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നതായി അമ്മാവന്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പൈലറ്റ് കോഴ്സ് പഠിക്കുമ്പോഴാണ് തുലി ആദിത്യ പണ്ഡിറ്റിനെ പരിചയപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പണ്ഡിറ്റ് ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് തുലി ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഉടന്‍ തന്നെ മുംബൈയിലേക്ക് തിരിച്ചെത്തി ഫ്‌ലാറ്റില്‍ നോക്കിയപ്പോള്‍ അത് അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. മറ്റൊരു ചാവി സംഘടിപ്പിച്ച് റൂം തുറന്നപ്പോള്‍ തുലി കേബിള്‍ വയറില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. യു പി സ്വദേശിയായ സൃഷ്ടി തുലി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് മുംബൈയില്‍ താമസമാരംഭിച്ചത്.
<br>
TAGS : ARRESTED
SUMMARY : Contempt for eating meat; A friend was arrested in the incident where the pilot died
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…
ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…
ബെംഗളുരു: കുടക് സിദ്ധാപുര അഞ്ചിക്കാട് തട്ടാർകുന്നേൽ അനില വിനയ് പോൾ (53) ബെംഗളൂരു മത്തിക്കരെ ഗോകുല രഘുറാം റസിഡൻസിയിൽ അന്തരിച്ചു.…