കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജി സ്ട്രേറ്റ് കോടതി. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിന്റെ ഭാഗമായാണ് സൗബിന് വി ദേശ യാത്ര ചെയ്യുന്നതിൽ നിന്ന് കോട തി വിലക്കിയത്.
കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾ പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തിരുന്നു. ഷോൺ ആൻ്റണി, ബാബു ഷാഹിർ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി തള്ളുകയായിരുന്നു.
SUMMARY: Court denies Soubin Shahir permission to travel abroad