Categories: KERALATOP NEWS

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ്; വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകള്‍ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. സിംഗപ്പൂരില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.

മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയർന്നിരുന്നു. നിലവില്‍ ഇതിനോട് അടുക്കുകയാണ് കോവിഡ് കേസുകള്‍. തായ്‌ലൻഡില്‍ ഏപ്രില്‍ മുതലാണ് കോവിഡ് കേസുകള്‍ ഉയർന്നു തുടങ്ങിയത്.

TAGS : COVID
SUMMARY : Covid is back after a break; Covid cases are rising in various countries

Savre Digital

Recent Posts

ബസുകളിൽ ഇനി കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം’; ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും വിതരണം തുടങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും ഉടന്‍ ആരംഭിക്കും.…

6 hours ago

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…

6 hours ago

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…

6 hours ago

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…

6 hours ago

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…

7 hours ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

7 hours ago