Categories: ASSOCIATION NEWS

ഇത് സർവ്വമത സമ്മേളനത്തിന്റെ “പലമതസാരവുമേകം” എന്ന സന്ദേശം ഉയർത്തിപ്പിടിക്കേണ്ട കാലം-അശോകൻ ചരുവിൽ

ബെംഗളൂരു: സര്‍വ്വമത സമ്മേളനത്തിന്റെ ‘പലമതസാരവുമേകം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കണമെന്നും, നവോത്ഥാനം ഉണ്ടാക്കിയ വെളിച്ചം കെട്ടുപോയാല്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഹിംസാത്മകത കൈവരുമെന്നും പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. സി.പി.എ.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംവാദത്തില്‍ സര്‍വ്വമത സമ്മേളനത്തിന്റെ സാംസ്‌കാരിക ഊര്‍ജ്ജം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയില്‍ ഒരു ദളിത് സ്ഥാനാര്‍ഥി ജയിച്ചത്, നിരന്തര വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച മനുഷ്യത്വ മരവിപ്പില്‍ നിന്ന് ഉത്തരേന്ത്യന്‍ ജനത പാഠം പഠിച്ചു വരുന്നതിന്റെ സൂചനയായി വേണം കരുതാന്‍. എന്നാല്‍ ജനാധിപത്യ അവബോധത്തില്‍ നിന്ന് കേരളീയ ജനത പിന്മാറിക്കൊണ്ടിരിക്കുകയാണ്.

പരമേശ പവിത്ര പുത്രന്‍ എന്ന് കൃസ്തുവിനെയും, കരുണാവാന്‍ നബി മുത്തുരത്‌നം എന്ന് മുഹമ്മദ് നബിയെയും വിശേഷിപ്പിച്ച ശ്രീ നാരായണഗുരു എല്ലാ മതങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ ഉണ്ടെന്നും, പിറവിയെടുത്ത കാലത്തെ പ്രതിസന്ധികള്‍ പരിഹരിക്കാനാണ് മതങ്ങള്‍ രൂപം കൊണ്ടതെന്നും വ്യക്തമാക്കിയിരുന്നു. ഉല്‍ബുദ്ധനായ മനുഷ്യന്റെ മനസ്സില്‍ രൂപപ്പെട്ടുവരുന്ന ഒരു മതമാണ് തന്റെ ഏക മതമെന്നും സി വി കുഞ്ഞുരാമന്റെ ചോദ്യത്തിന് ഗുരു മറുപടി പറഞ്ഞിരുന്നു. ശിവഗിരിയില്‍ ഏല്ലാ മതങ്ങളെക്കുറിച്ച് പഠിക്കാനുള്ള പാഠശാലകള്‍ സ്ഥാപിക്കണമെന്ന് ഗുരു ആവശ്യപ്പെട്ടിരുന്നു. പക്ഷെ നടന്നില്ല.

ചരിത്ര സംഭവങ്ങളുടെ ജൂബിലി സമൂഹത്തിലെ ഇരുളകറ്റാന്‍ ഉപകരിക്കേണ്ടതാണ്. ശ്രീ നാരായണ ഗുരുവിന്റെ ‘നാം ജാതി മതങ്ങള്‍ വിട്ടിരിക്കുന്നു’ എന്ന പ്രഖ്യാപനത്തിന്റെ ജൂബിലി സമൂഹത്തിന് പകര്‍ന്ന ഊര്‍ജ്ജം ഉദാഹരണമാണ്. ആലുവയില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തിന്റെ ജൂബിലിയും ഭൂരിപക്ഷ മത തീവ്രതയെ ചെറുക്കാന്‍ പര്യാപ്തമാവേണ്ടതാണ്. നവോത്ഥാന നായകരെ ഹിന്ദുത്വ വര്‍ഗീയത തങ്ങളുടെ ചിഹ്നങ്ങളാക്കുന്നു എന്നതാണ് അപമാനകരമായിട്ടുള്ളത്. സര്‍വ്വമത സമ്മേളന സന്ദേശം, ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട മതേതര ജനാധിപത്യ ശക്തികള്‍ക്ക് ആയുധമാകേണ്ടതാണ്.

ലോകത്തെങ്ങുമുള്ള തീവ്ര വലതു പക്ഷ മുന്നേറ്റം ലോക മുതലാളിത്തം നേരിടുന്ന പ്രതിസന്ധി നേരിടാനുള്ള ഉപായമാണ്. ശ്രീലങ്കയില്‍ നടന്ന വംശീയ കലാപത്തിന്റെ അടിസ്ഥാന കാരണവും സാമ്പത്തിക പ്രതിസന്ധിയാണ് കരുണയുടെ മതം എന്നറിയപ്പെട്ട ബുദ്ധ മതത്തിന്റെ അനുയായികളാണ് തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തത്. മുതലാളിത്തം അനുഭവിക്കുന്ന പ്രതിസന്ധികളുടെ ഭാരം സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കാനാണ് മുതലാളിത്തം മതതീവ്രത ഉപയോഗപ്പെടുത്തുന്നത്. മതത്തിന്റെ പരിവേഷമുള്ള അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുക എളുപ്പമല്ല. സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന അതി തീവ്ര കൊള്ളയുടെയും കൊള്ളക്കാരുടെയും സംരക്ഷക വലയമാണ് ഇന്ത്യയില്‍ ഹിന്ദുത്വം ഒരുക്കുന്നത്.

ബ്രിട്ടഷുകാര്‍ക്കെതിരെ പോരാടുമ്പോള്‍ തന്നെ ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥക്കെതിരെയും ദേശീയ പ്രസ്ഥാനം സമരം നയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ ദേശീയ പ്രസ്ഥാനം ഇവിടത്തെ ജാതി ജന്മി നാടുവാഴിത്ത പുരുഷ മേധാവിത്വ വ്യവസ്ഥയുമായി സന്ധി ചെയ്തു അധികാരമേറ്റതിന്റ ദുരന്തമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നത്.

സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യ പല മതങ്ങള്‍ക്കും ജന്മം നല്‍കിയ നാടാണെന്നും, അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ നാടാണെന്നും അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ, ചരിത്ര, ശാസ്ത്ര, സാംസ്‌കാരിക മേഖലകളില്‍ നിന്ന് മതേതരവാദികളെ മാറ്റി ഹിന്ദുത്വ ശക്തികളെ സ്ഥാപിക്കുന്നതാണ് നാം കാണുന്നത്.

ജനാധിപത്യ അവബോധത്തില്‍ നിന്ന് കേരളീയ ജനത പിന്മാറിക്കൊണ്ടിരിക്കുകയാണ്. അച്ഛനെ തൊടാന്‍ മകന് അവകാശമില്ലാത്ത, മകനെ തൊട്ടാല്‍ അച്ഛന്‍ കുളിക്കേണ്ട അവസ്ഥ നിലനിന്നിരുന്ന നാടാണ് നമ്മുടേത്. സൂര്യ പ്രകാശത്തില്‍ നടക്കാന്‍ അനുവാദമില്ലാത്ത മനുഷ്യരുണ്ടായിരുന്ന നാടാണ് നമ്മുടേത്. അവിടെയാണ് പഴമയുടെ മഹത്വം പാടുന്ന ശക്തികള്‍ക്ക് സ്വാധീനം ലഭിക്കുന്നതെന്ന് ഓര്‍ക്കണം. നവോത്ഥാനം ഉണ്ടാക്കിയ വെളിച്ചം കെട്ടു പോകാതെ സൂക്ഷിക്കാന്‍ സര്‍വ്വമത സമ്മേളന ഊര്‍ജ്ജം ഉപകരിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഡെന്നിസ് പോള്‍ അധ്യക്ഷത വഹിച്ചു. സിപിഎസി പ്രസിഡന്റ് സി കുഞ്ഞപ്പന്‍ സ്വാഗതം പറഞ്ഞു. വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയ സുധാകരന്‍ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു. കേരള സമാജം ദൂരവാണി നഗര്‍ പ്രസിഡന്റ് മുരളീധരന്‍ നായര്‍, ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് കലിസ്റ്റ്‌സ്, കെ.എന്‍.ഇ. ട്രസ്റ്റ് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍, ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ്, ഇഎംഎസ് പഠനവേദി ചെയര്‍മാന്‍ ആര്‍ വി ആചാരി, ടി എം ശ്രീധരന്‍, വി കെ സുരേന്ദ്രന്‍, ഡോ എം പി രാജന്‍, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മലയാളം മിഷന്‍ പ്രസിഡന്റ് കെ ദാമോദരന്‍ കടമ്മനിട്ടയുടെ കാട്ടാളന്‍ എന്ന കവിത ആലപിച്ചു. സിപിഎസി ജോയിന്റ് സെക്രട്ടറി അനുരൂപ് വല്‍സന്‍ നന്ദി പറഞ്ഞു.
<br>
TAGS : CPAC | ART AND CULTURE
SUMMARY: CPAC samvadam Ashokan Charuvil speech

Savre Digital

Recent Posts

ഏഷ്യകപ്പ്; സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് ജയം

അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…

39 seconds ago

വീട്ടുമുറ്റത്തിരുന്ന കുഞ്ഞിന് അടക്കം ഏഴ് പേർക്ക് കുറുനരിയുടെ കടിയേറ്റു

  കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…

10 minutes ago

കര്‍ണാടകയില്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കിയത് സ്റ്റേചെയ്തു

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…

35 minutes ago

കേരളത്തിൽ കനത്ത മഴ വരുന്നു; 25ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…

9 hours ago

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…

9 hours ago

ട്രെയിനിന് നേരെ കല്ലേറ്; രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…

9 hours ago