കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം ചെയ്യുന്നു. ആലുവയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്. അധിക്ഷേപകരമായ വീഡിയോ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അന്വേഷകസംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോൺ പിടിച്ചെടുത്തിരുന്നു.
കേസില്‍ ഇന്നലെ ഹാജരാകാനായിരുന്നു കെ എം ഷാജഹാനും മറ്റൊരു പ്രതിയായ സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. തിങ്കളാഴ്ച ഇരുവരുടെയും വീട്ടില്‍ പരിശോധന നടത്തിയ പോലീസ് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.
അതിനിടെ, അപവാദ പ്രചാരണം നടത്തിയ പറവൂരിലെ കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷകസംഘം നേരത്തെ മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നു.
SUMMARY: Cyber attack against K J Shine; KM Shahjahan questioned; memory card seized













