▪️ കൊല്ലപ്പെട്ട ദർഷിത
കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. സംഭവത്തിൽ പിടിയിലായ ദർഷിതയുടെ ആൺസുഹൃത്ത് സിദ്ധരാജുവിനെ കർണാടക പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയായാണ്.
ഇരിക്കൂർ പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി സുമതയുടെ വീട്ടിലാണ് മോഷണം നടന്നത്. സുമതയും മറ്റൊരു മകൻ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കൽപണയിൽ ജോലിക്ക് പോയതായിരുന്നു. ഇവർ പോയതിനു പിന്നാലെ മകന്റെ ഭാര്യയായ ദർഷിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയി. സുമത വൈകീട്ട് 4.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്.
പോലീസ് വിവരങ്ങളറിയാൻ വിളിച്ചെങ്കിലും ദർഷിതയെ ലഭ്യമായിരുന്നില്ല. ഇതിനുപിന്നാലെയാണ് ദർഷിതയെ സാലിഗ്രാമിലെ ലോഡ്‌ജിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ദർഷിത കൊല്ലപ്പെട്ടു എന്ന വിവരം ഇരിട്ടി പോലീസിന് ലഭിക്കുന്നത്. ഭര്‍തൃഗൃഹത്തില്‍നടന്ന മോഷണത്തിൽ ദർഷിതയ്‌ക്കും സുഹൃത്തിനും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
SUMMARY: Darshita was brutally murdered; an explosive device was placed in her mouth and detonated.
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് യാത്രതിരിച്ച ഉടനെയാണ്…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷനും (കെഇഎ) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും (ഇസിഎ) സംയുക്തമായി എച്ച്ഐവി ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും…
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ…